SCHOOL EVENTS

സീഡ് ബാങ്ക് രൂപീകരിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് പോലീസിന്റെ നേതൃത്വത്തിൽ വിത്ത് ബാങ്ക് രൂപീകരിച്ചു. വിവിധതരം വിത്തുകൾ കുട്ടികളെ പരിചയപ്പെടുത്താനും അവയെ ശേഖരിക്കാനും ലക്ഷ്യമിട്ടാണ് വിത്ത് ബാങ്ക് രൂപീകരിച്ചത്. വിത്ത് ബാങ്കിൽ നിന്നും വിത്തുകൾ സ്കൂളിലെ കൃഷിയ്ക്കും, വിത്ത് പേന നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു, വിത്ത് ബാങ്കിൽ വിത്ത് നിക്ഷേപിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനമായി വിത്ത് പേനയും നൽകി വരുന്നു. വിത്ത് ബാങ്കിന്റെ ഉദ്ഘാടനം റവ.ഫാ ജിതിൻ കൊരയംമാക്കിൽ നിർവഹിച്ചു. സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ., സീഡ് പോലീസ് ലീഡർ എൽദോസ് എൽദോ, എന്നിവർ നേതൃത്യം നൽകി.

December 15
12:53 2018

Write a Comment