SCHOOL EVENTS

ബുദ്ധമയൂരം ചിത്രശലഭ ചിത്രപ്രദർശനം സംഘടിപ്പിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രശലഭ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രകാരനും, ഫോട്ടോഗ്രാഫറും, പരിസ്ഥിതി പ്രവർത്തകനുമായ സന്തോഷ് ലിയോ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വരച്ച വിവിധ ചിത്രങ്ങളുടെ പ്രദർശനം കുട്ടികൾക്ക് വിജ്ഞാനപ്രദവും കൗതുകകരവുമായിരിന്നു. വിവിധ ഇനം ചിത്രശലഭങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും നീതു അൽഫോൺസാ വർഗ്ഗീസ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. ഫാ.ജിതിൻകൊരയംമാക്കിൽ, സീഡ് അംഗങ്ങളായ എൽദോസ് എൽദോ, ഫേബ ബെൻ മാത്യു എന്നിവർ നേതൃത്വം നൽകി.

January 05
12:53 2019

Write a Comment