SCHOOL EVENTS

പ്രകൃതിക്കായ്‌

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന മാവേലിപുരം ഓണം പാർക്കിനെ പറ്റി നമുക്ക്എല്ലാവർക്കുമറിയാം. അതിനു മുന്നിലൂടെ സെപ്സിലേയ്ക്ക് സഞ്ചരിച്ചാൽ കുറച്ചു ദൂരം കഴിയുമ്പോൾ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്ന ഒരു സ്ഥലം നമ്മുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകാം. കണ്ണിനും മൂക്കിനും ത്വക്കിനും സുഖകരമല്ലാത്തൊരനുഭവമാണ് അത് നമുക്ക് നൽകുന്നത്. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ കൊണ്ട് പോകുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. ജീർണിക്കുന്നവയും അല്ലാത്തവയുമായിട്ട് നമ്മൾ അവയെ വേർതിരിക്കുകയും ചെയ്യും. ആ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പ്രധാന സ്ഥലമാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ജീർണിക്കുന്ന മാലിന്യങ്ങൾ ജീവജാലങ്ങൾക്കത്ര ദോഷം ചെയ്യില്ല. എന്നാൽ പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം തുടങ്ങിയ മാലിന്യങ്ങൾ ജീർണിക്കകത്തെ കാലങ്ങളോളം ഭൂമിയെ ആപത്തിലാഴ്ത്തും. ജീർണിക്കാത്ത മാലിന്യങ്ങൾ അന്തരീക്ഷത്തെയും മണ്ണിനെയും ഭൂജലത്തെയും മലിനമാക്കുന്നു. കൂടാതെ മീഥേൻ പോലുള്ള വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ പല തരത്തിലുള്ള അസുഖങ്ങൾക്കും ബുദ്ധിമുട്ടകൾക്കും ഇത് വഴി കൊടുക്കുന്നു. ഇതിലൂടെയെല്ലാം അപകടത്തിലാകുന്നത് ആ മാലിന്യക്കൂമ്പാരത്തിനടുത്ത് വസിക്കുന്ന ആളുകളും ജീവജാലങ്ങളുമാണ്. അശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികളാണ് ഇതിനു മുഖ്യ കാരണം. അശാസ്ത്രീയമായ സംസ്കരണ രീതികൾ സ്വീകരിക്കുന്നതിലൂടെ മാലിന്യം നമുക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ നമുക്ക് കുറയ്ക്കാൻ കഴിയും. ജീർണിക്കുന്ന മാലിന്യങ്ങളെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. കൃത്യമായ പദ്ധതികളിലൂടെ അവയുടെ അസ്സോത്രങ്ങളിലൂടെ നമുക്കും ഇവ കൈവരിക്കാം. അതിനുദാഹരണങ്ങൾ നമുക്ക് മുന്നിൽ തന്നെയുണ്ട്. ആലപ്പുഴയും തിരുവനന്തപുരവുമെല്ലാം സ്വന്തം ജില്ലയിലെ മാലിന്യങ്ങളെ ശാസ്ത്രീയമായ രീതികളിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി വിജയിച്ചവരാണ്. ഇത്തരമൊരു ആസൂത്രണം നമ്മുഫ്ഡ് നാടിനും സ്വീകരിക്കാം. കാരണം പതിനായിരക്കണക്കിന് ജനങ്ങളാണ് ഇതിനു മുന്നിലൂടെ യാത്ര ചെയ്യുന്നത്. എറണാകുളത്തിൻറെ ഭരണ സിരാകേന്ദ്രവും ഇതിനടുത്തു തന്നെ. ആൾക്കാർ താമസമുള്ള നിരവധി വീടുകളും ഇതിനടുത്തായുണ്ട്. മാലിന്യക്കൂമ്പാരമാകുന്ന ഇത്തരം പ്രദേശങ്ങളെ കണ്ണിനു കുളിർമയും മുക്കിന്നാശ്വാസവും ജീവനാപത്തുമില്ലാത്ത പ്രദേശങ്ങളാക്കാം. ഇവിടെ നിറയെ പൂക്കളും മരങ്ങളുമുള്ള ഒരു പാർക്ക് എൻറെ സ്വപ്നമാണ്. റോഡോരത്തെ ഈ പാർക്ക് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കും. അങ്ങനെ ദൈവത്തിൻറെ സ്വന്തം നാടെന്ന സ്വപ്നം സാക്ഷാത്കരിക്കാം. നന്ദബാല 10 ഇ വിദ്യോദയ സ്കൂൾ

January 16
12:53 2019

Write a Comment