SCHOOL EVENTS

ഔഷധോദ്യാനം ആരംഭിച്ചു'

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ജ്ഞാനോദയം സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിയിലെ ഔഷധങ്ങളുടെ ശേഖരവുമായി ഔഷോധോദ്യാനം ആരംഭിച്ചു. അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.വിവിധ ഔഷധച്ചെടികളുടെ വിവരങ്ങളും ഔഷധസസ്യ ശേഖരത്തോടൊപ്പം ക്രമീകരിച്ചത് കുട്ടികൾക്ക് വിജ്ഞാനപ്രദവും കൗതുകകരവുമായിരുന്നു. സീഡ് പോലീസിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഔഷധസസ്യങ്ങൾ ഗ്രീൻ ഹൗസിലാണ് ക്രമീകരിച്ചത്. പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. സീഡ് ക്ലബ്ബ് അംഗങ്ങളായ അലൻ വിൻസെന്റ്, ആൻ മെറിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

January 20
12:53 2019

Write a Comment