SCHOOL EVENTS

എന്റെ നന്മമരം ഹ്രസ്വ ചലച്ചിത്രച്ചിത്രം പ്രകാശനം ചെയ്തു.

പ്രകൃതിസംരക്ഷണ സന്ദേശവുമായി വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്യത്തിൽ നിർമ്മിച്ച ഹ്രസ്വ ചലച്ചിത്രം പുറത്തിറങ്ങി. ജ്ഞാനോദയ ഫിലിംസിന്റ ബാനറിൽ നിർമ്മിച്ച എന്റെ നന്മമരം ഹ്രസ്വ ചലച്ചിത്രത്തിന്റ സി ഡി എഴുത്തുകാരൻ പ്രൊഫ.എൻ. എം.സണ്ണി അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായ്ക്ക് നൽകിയായിരുന്നു പ്രകാശനം. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, സ്കൂൾ ലോക്കൽ മാനേജർ അനീഷ് കവുങ്ങുംപിള്ളിൽ, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ എം.വിനയചന്ദ്രൻ, അഞ്ജലി ജിജോ, കെവിൻ റോയി എന്നിവർ സന്നിഹിതരായിരുന്നു.

January 29
12:53 2019

Write a Comment