SCHOOL EVENTS

പക്ഷി നിരീക്ഷണം

പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ദേശീയപക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോട് അനുബന്ധിച്ച് വീയപുരം ഗവ.ഹൈസ്കൂളിൽ നിന്നും ബേർഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീയപുരം സംരക്ഷിത വനമേഖലയിൽ കുട്ടികൾക്കായി പക്ഷി നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി 30 കുട്ടികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന സംഘത്തെ പ്രശസ്ത പക്ഷി നിരീക്ഷകരായ ഹരികുമാർ മാന്നാറും നബിനും നേതൃത്വം നൽകി. വംശനാശം നേരിടുന്ന പക്ഷികളായ നാക മോഹൻ, കിന്നാരം കുരുവി മഞ്ഞകറുപ്പൻ, ഷിക്ര, പുള്ളിമീൻ കൊത്തി തുടങ്ങി വൈവിദ്ധ്യമാർന്ന മുപ്പതോളം പക്ഷികളെ കുട്ടികൾ നിരീക്ഷിക്കുകയും അവയുടെ പ്രത്യേകതകൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു.

February 13
12:53 2019

Write a Comment