SCHOOL EVENTS

ലോകസംഗീത ദിനം ആചരിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകസംഗീതദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് അംഗങ്ങളായ ശ്യാം പ്രകാശ് കെവിൻ റോയി എന്നിവർ ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജിഷ്ണു എ. കെ., സിസ്സി സണ്ണി, ചിഞ്ചു റോയി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സംഗീത സദസ് സംഘടിപ്പിച്ചു. നിഷ പി.എസ്, വൈസ് പ്രിൻസിപ്പാൾ ജസിത എന്നിവർ നേതൃത്വം നൽകി.

July 17
12:53 2019

Write a Comment