SCHOOL EVENTS

മരങ്ങളെ അടുത്തറിഞ്ഞ് പഠിക്കാൻ ജ്ഞാനോദയ സീസൺ വാച്ച് രൂപീകരിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മരങ്ങളെ അടുത്തറിഞ്ഞ് പഠനം നടത്തുവാൻ സീസൺ വാച്ച് രൂപീകരിച്ചു. മുപ്പത് അംഗങ്ങൾ ഉള്ള സീസൺ വാച്ച് കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് മരങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. നാഷണൽ സെന്റെർ ഫോർ ബയോളജിക്കൽ സയൻസ് ദേശീയ തലത്തിൽ നടപ്പിലാക്കുന്ന സീസൺ വാച്ചിൽ കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സമ്മാനം നേടിയിരുന്നു.സീഡ് കോ ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ.സീസൺ വാച്ച് കോർഡിനേറ്റേഴ്സായ നീതു അൽഫോൺസാ വർഗീസ്, ജിൻസി ജിതിൻ, അനീന സ്റ്റാൻലി സീഡ് ക്ലബ്ബ് അംഗങ്ങളായ അമീഷ എൻ എസ്, ബെസ്റ്റിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.

July 25
12:53 2019

Write a Comment