SCHOOL EVENTS

പ്രകൃതി സൗഹൃദ പേപ്പർ വിത്തു പേനയുമായി ജ്ഞാനോദയം സീഡംഗങ്ങൾ

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രകൃതി സൗഹൃദ പേപ്പർ വിത്ത് പേന നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി. പഴയ മാസികകളും കുട്ടികൾ ശേഖരിച്ച വിത്തും ഉപയോഗിച്ചാണ് പേന നിർമ്മിക്കുന്നത്.ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിലെ വിത്ത് മണ്ണിൽ കിടന്നു മുളയ്ക്കുന്നു. സ്കൂളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സീഡംഗങ്ങൾ നിർമ്മിച്ച വിത്തു പേന നൽകുന്നു പകരം അവരുടെ പക്കലുള്ള പ്ലാസ്റ്റിക് പേനകൾ റീസൈക്ലിംഗിനായി ശേഖരിക്കുകയും ചെയ്യുന്നു. വിത്തു പേന വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്കും ഗാർഡൻ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. സോഷ്യൽ സയൻസ് ടീച്ചറായ നിഷ പി.എസ് കുട്ടിക്ക് പരിശീലനം നൽകി. സീഡ് ക്ലബ്ബ് അംഗങ്ങളായ അരുനിമ കെ.എസ്, അലൻ രാജൻ, എൽദോ പോൾ, എന്നിവർ നേതൃത്യം നൽകി.

July 31
12:53 2019

Write a Comment