SCHOOL EVENTS

ഹിരോഷിമദിനം ആചരിച്ചു

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ജ്ഞാനോദയം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജസിത കെ. ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് അംഗങ്ങളായ അമീഷ എൻ. എസ്,ബേസിൽ പൗലോസ് എന്നിവർ ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യുദ്ധവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം,ചിത്രരചന,എന്നിവ സംഘടിപ്പിച്ചു. സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ കുട്ടികൾക്ക് സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജിൻസി ജിതിൻ,മേരിക്കുട്ടി പി.എസ് എന്നിവർ നേതൃത്വം നൽകി.

August 07
12:53 2019

Write a Comment