SCHOOL EVENTS

ഔഷധക്കഞ്ഞിയും പത്തില കറിയുമൊരുക്കി കർക്കടകത്തിന് വരവേൽപ്പ്

ആളൂർ: കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നാട്ടറിവുകൾ പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്തന്നതിനും കലർപ്പില്ലാത്ത നാടൻ ഭക്ഷണ ശീലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ആളൂർ ആർ.എം.എച്ച്.എസ്.സ്കൂളിലെ സീഡ് പ്രവർത്തകർ ഒരുക്കിയ'കർക്കടകത്തിന് വരവേൽപ്പ്' ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് വിദ്യായത്തിൽ വച്ച് കർക്കടക കഞ്ഞി പാചകം ചെയ്ത് വിതരണം ചെയ്തു.വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന നാടൻ പത്തിലകൾ അധ്യാപകരുടെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും സഹായത്തോടെ വിഭവങ്ങളാക്കി വിദ്യാർത്ഥികൾക്കു ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാലയത്തിൽ വിതരണം ചെയ്തു.കൂടാതെ പത്തില ക്കറികളുടെയും ദശപുഷ്പങ്ങളുടെയും പ്രാധാന്യത്തെ പരിചയപ്പെടുത്തുന്നതിനായി സസ്യ -ദശപുഷ്പ പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ലെയ്സൺ ടി.ജെ, ജൂലിൻ ജോസഫ്, കെ എം നാസർ,സീഡ് പ്രവർത്തകരായ സന എം.ഷാജി, അശ്വിൻ എൻഎസ്, അമൃത എന്നിവർ നേതൃത്വം നൽകി.

August 07
12:53 2019

Write a Comment