SCHOOL EVENTS

കർഷകർക്കൊരു കൈത്താങ്ങ്

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. കൗൺസിലർ ശ്രീ.ബിജു.സി.ബേബി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കർഷക അവാർഡ് ജേതാവ് ശ്രീ. അർജുനനെയും മറ്റു പ്രാദേശിക കർഷകരേയും പൊന്നാടയണിയിച്ച് ആദരിച്ചു .കൂടാതെ പാവപ്പെട്ട കർഷകർക്ക് സൗജന്യമായി കാർഷികോപകരണങ്ങൾ വിതരണം ചെയ്തു. കുട്ട, കൈക്കോട്ട്, കുടം, വെട്ടുകത്തി തുടങ്ങിയ കാർഷികോപകരണങ്ങളാണ് വിതരണം ചെയ്തത്.സീഡ് ക്ലബ്ബ് അംഗങ്ങൾ കർഷക നൃത്തം അവതരിപ്പിച്ചു.

August 23
12:53 2019

Write a Comment