SCHOOL EVENTS

കര്ഷകദിനം ആചരണം

കല്ലൂർ:വി എൽ പി എസ് സ്കൂളിൽ ചിങ്ങം 1 കർഷക ദിനം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ വച്ചു പ്രധാന അധ്യാപിക ശ്രീമതി രാജിക ടീച്ചർ സ്കൂളിലെ മുൻ വിദ്യാർത്ഥിയും മികച്ച കര്ഷകനുമായ ശ്രീ ഗിരിദാസനെ പൊന്നാട അണിയിച്ചു.തുടർന്ന് അദ്ദേഹം കുട്ടികളും കൃഷിയും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയുണ്ടായി.സ്കൂളിലേക്കു അദ്ദേഹം ഒരു ചെന്തെങ്ങിൻ തൈ നൽകി.പി ടി എ പ്രസിഡന്റ് ശ്രീ ദേവദാസ് സന്നിഹിതനായിരുന്നു.

August 27
12:53 2019

Write a Comment