SCHOOL EVENTS

സീഡ് ക്ലബ്ബ് ഉദ്ഘാടനവും സീഡ് അവലോകന യോഗവും നടത്തി

കല്ലൂർ.വി എൽ പി എസ് കല്ലൂരിൽ ആരംഭിച്ച മാതൃഭൂമി സീഡിന്റെ പ്രവർത്തന ഉദ്ഘടനവും സീഡ് ആദ്യ ഘട്ട മത്സരത്തിന്റെ പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള അവലോകന യോഗവും ആഗസ്ത് 1നു ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ചു നടന്നു.പ്രധാന അധ്യാപിക അധ്യക്ഷത വഹിച്ച യോഗത്തിൽ മികച്ച കേര കർഷകനും ഞങ്ങളുടെ പി ടി എ പ്രസിഡന്റുമായ ശ്രീ ദേവദാസ് സീഡ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ശ്രീ നന്ദൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.അധ്യാപകർ രക്ഷിതാക്കൾ ഒ എസ് എ പ്രസിഡന്റ് ശ്രീ രാഘവൻ മുളങ്ങാടൻ എന്നിവർ പങ്കെടുത്തു.പ്രാദേശിക പ്രാധാന്യമുള്ള 3 പ്രശ്നങ്ങൾ കണ്ടെത്തുകയും അതിനുള്ള പരിഹാര മാർഗ നിർദ്ദേശങ്ങളും ചർച്ചയിൽ ഉരുത്തിരിഞ്ഞു.

August 27
12:53 2019

Write a Comment