SCHOOL EVENTS

പക്ഷിനിരീക്ഷണവുമായി സീഡ് വിദ്യാർത്ഥിനികൾ

ദേശീയപക്ഷിനിരീക്ഷണ ദിനമായ നവംബർ 12ന് Hടടfor Girls ലെ സീഡ് അംഗങ്ങൾ വിവിധ തരം പക്ഷികളുടെ ആവാസകേന്ദ്രമായ പുഞ്ചക്കരി പാടശേഖരത്തിൽ രാവിലെ 10 മണി മുതൽ 12.30 വരെ പക്ഷി നിരീക്ഷണം നടത്തി. എർത്ത് ഫൗണ്ടേഷൻ പരിസ്ഥിതി സംഘടന, വിങ്ങ്സ് ബേർഡിങ്ങ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്.ഈ സംഘടനയിലെ അംഗങ്ങളായ ശ്രീ.കിരൺ, ശ്രീ.അശ്വൻ, ശ്രീ.രാകേഷ് എന്നിവർ നേതൃത്വം നൽകി. 90-ൽ പരം സ്പീഷീസിലെ 20400-പക്ഷികളെ നിരീക്ഷിക്കാൻ കഴിഞ്ഞു.

November 13
12:53 2019

Write a Comment