SCHOOL EVENTS

നെല്ലിമരത്തണലിൽ

വിദ്യാലയത്തിന് മുന്നിലെ നെല്ലി മുത്തശ്ശി മുൻപില്ലാത്തവിധം മനസ്സ് നിറഞ് നൽകിയ അനുഗ്രഹം നെഞ്ചേറ്റി കുട്ടികൾ. തോട്ടട വെസ്റ്റ് യു.പി സ്കൂൾ മുറ്റത്തെ 75വയസ്സായ നെല്ലിമരത്തിലെ നെല്ലിക്കകൾ വിളവെടുത്തു. പത്ത് കിലോയോളംവരുന്ന ചെറു നെല്ലിക്കകൾ , കുട്ടികൾക്ക് വിതരണം ചെയ്ത്, ചവർപ്പുംമധുരവും നുണയാൻ അവസരമൊരുക്കി. തോട്ടട വെസ്റ്റ് യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബായ "ആമലിക" യുടെ ആഭിമുഖ്യത്തിലായിരുന്നു. ചടങ്ങ് നടന്നത് . എല്ലാ വർഷവും ലോക പരിസ്ഥിതി ദിനത്തോടനുബനുബന്ധിച്ച് എല്ലാവർഷവു നെല്പി മുത്തശ്ശിക്ക്  അലങ്കാരങ്ങൾ ചാർത്തി സംരക്ഷണ പ്രതിജ്ഞ എടുക്കാറുണ്ട്. വിളവെടുപ്പ് ഉത്സവം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ എ.പി. അജിത ഉദ്ഘാടനം ചെയ്തു. ഉച്ചയൂണിന് നെല്ലിക്ക വിഭവങ്ങൾ ഒരുക്കി.ഹെഡ് മാസ്റ്റർ ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ കെ.സി. ഗിരീഷ് ബാബു, എം. വി സി. രഞ്ചിത്ത്, തുടങ്ങിയവർ നേതൃത്വം നൽകി. 9847714922

November 15
12:53 2019

Write a Comment