SCHOOL EVENTS

തിരുവില്വാമല സ്കൂളില്‍ മണ്‍സൂണ്‍ ഫെസ്റ്റൊരുക്കി സീഡ് ക്ളബ്ബ്

തിരുവില്വാമല ഗവണ്‍മെന്‍റവൊക്കേഷഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍മണ്‍സൂണ്‍ ഫെസ്റ്റിലൂടെ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.മണ്‍സൂണ്‍ ഫെസ്റ്റിലെ ആദ്യ മത്സര ഇനം തിരുവാതിര ഞാറ്റു വേലയിലെ നാട്ടു ചന്തം എന്ന വിഷയത്തില്‍ യു പി ,ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചനാ മത്സരമായിരുന്നു.മണ്‍സൂണ്‍ ഫെസ്റ്റിന്‍റെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് കെ ആര്‍ ഗീത നിര്‍വ്വഹിച്ചു.അധ്യാപകരായ എസ് റെജി,സി പ്രഭാകരന്‍, വി എ ബിന്ദു എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു...സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി പി ബിന്ദു ഞാറ്റു വേല എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുത്തു. അമ്പതു കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു..അതി മനോഹരങ്ങളായ മഴച്ചിത്രങ്ങളാണ് കുട്ടികളുടെ ഭാവനയിലൂടെ വിരിഞ്ഞത്.കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനദാനവും സ്കൂള്‍ അസംബ്ളിയില്‍ നടത്തമെന്ന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.മണ്‍സൂണ്‍ ഫെസ്റ്റിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങളാ യി മഴയറിവ്,മണ്ണറിവ് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്

June 17
12:53 2016

Write a Comment