SCHOOL EVENTS

പത്തിരിപ്പാല Gvhss ല്‍ ജൂണ്‍-21-ലോക യോഗാ ദിനം ആചരിച്ചു

പത്തിരിപ്പാല സ്കൂള്‍ സീഡ് ഇക്കോ ക്ലബിന്റെ ലോക യോഗാ ദിനം വളരെ വിപുലമായ രീതിയില്‍ നടന്നു. അവബോധക്ലാസും,, യോഗാ പരിശീലനവും നടന്നു. അവബോധന ക്ലാസ്സില്‍ ആധുനിക കാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ഗുണവശങ്ങളെക്കുറിച്ചും പ്രന്‍സിപ്പാള്‍ ശ്രീ. ശ്രീദേവിക്കുട്ടി ടീച്ചര്‍ വിശദീകരിച്ചു. ഈ ലോക യോഗാ ദിനവും, വരാനിരിക്കുന്ന നല്ല നാളുകളും ലോക സമാധാനത്തിന് കീഴെ മനുഷ്യരെ മുഴുവൻ ഒരുമിച്ചുചേർക്കുന്ന ദിനങ്ങളാകട്ടെ എന്ന് അധ്യാപകര്‍ ആശംസിച്ചു. യോഗാ പരിശീലനത്തിന് യോഗാചാര്യ ശ്രീമതി .ശ്രീലത നേതൃത്വം നല്‍കി.

June 23
12:53 2016

Write a Comment