SCHOOL EVENTS

സുഗന്ധവിളത്തോട്ടം

തിരുവില്വാമല ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സീഡ് ക്ളബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സുഗന്ധവിളത്തോട്ടം ഒരുക്കി.സുഗന്ധവിളകളായ ഇഞ്ചി...കറിവേപ്പ്...മഞ്ഞള്‍...കുരുമുളക്...പച്ചമുളക് എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്യുന്നത്..വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു കൊണ്ടു വന്ന തൈകളാണ് സ്കൂളിലെ തോട്ടത്തില്‍ നട്ടിരിക്കുന്നത്.സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി പി ബിന്ദു,സി പ്രഭാകരന്‍.,എ.ജി ശാന്ത,പി വേണു,വി എ ബിന്ദു എന്നിവരാണ് സീഡിന്‍റെ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കുന്നത്.സീഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത് ഹെഡ്മിസ്ട്രസ് കെ ആര്‍ ഗീതയാണ്.​

July 29
12:53 2016

Write a Comment