SCHOOL EVENTS

മുളങ്കുടിലില്‍ പഠനം

നവനിര്‍മ്മാണ്‍ പബ്ലിക് സ്കൂളില്‍ മാതൃഭൂമി സീഡ് ഗ്രീന്‍ ക്ലാസ്റൂം പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി വയനാടന്‍ മുളകൊണ്ട് പരന്പരാഗത രീതിയില്‍ തയ്യാറാക്കിയ ഗുരുകുലം എന്ന ഇരുനില പള്ളിക്കൂടം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. നാട്ടുമാവുകളുടെ നടുക്കാണിത്. ലോകമാണ് ഉത്തമ വിദ്യാലയം എന്ന ഭാരതസങ്കല്‍പ്പവും പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്ന പാശ്ചാത്യ സങ്കല്പവും ചേര്‍ത്തുകൊണ്ടുള്ള പഠനരീതിയാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത്. സ്കൂളിലെ സീഡ്-നന്മ പ്രവര്‍ത്തകരുടെ കൂട്ടായ്മ, നേച്ചര്‍‍ക്ലബ്, മോറല്‍ സയന്‍സ് ക്ലാസ്, ചിത്രകല-ഭാഷ-സംഗീത പഠനം തുടങ്ങിയവയയൊക്കെ ഗുരുകുലത്തില്‍ നടത്തുന്നു.

February 16
12:53 2017

Write a Comment