SCHOOL EVENTS

നവധാന്യങ്ങള്‍കൊണ്ട് 'നവരുചി ' വിസ്മയം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

വാഴക്കാല: അന്താരാഷ്ട്ര ധാന്യ വര്‍ഷാചരണത്തിന്‍റെ ഭാഗമായി നവനിര്‍മ്മാണ്‍ പബ്ലിക്ക് സ്കൂള്‍ സംഘടിപ്പിച്ച നവരുചി പാചകമത്സരം ശ്രദ്ധേയമായി. കല്ലുകള്‍ കൊണ്ട് അടുപ്പു കൂട്ടി വിറക് കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പാചകമത്സരത്തിന് ഇറങ്ങിയത് മാതാപിതാക്കളിലും കാണികളിലും കൗതുകമുണര്‍ത്തി. പാചകമത്സരത്തില്‍ നളന്ദ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഗ്രീന്‍ പീസ് പുലാവ്, നവധാന്യ പായസം, നേന്ത്രപ്പഴം ചെറുപയര്‍ പായസം, പള്‍സസ്സ് കട്ലറ്റ് എന്നീ വിഭവങ്ങളാല്‍ നവരുചി ആസ്വാദ്യകരമായി. പാശ്ചാത്യ-പൗരസ്ത്യ വിഭവങ്ങള്‍കൊണ്ട് കുട്ടികള്‍ വിസ്മയം തീര്‍ത്തു.

February 21
12:53 2017

Write a Comment