SCHOOL EVENTS

Oru Muram Pachakkari

ഒരു മുറം പച്ചക്കറി പദ്ധതി ചിങ്ങം 1 ( 17ഓഗസ്റ്റ് 2017 ) കർഷകദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ സ്കൂൾ കലോത്സവത്തിന് "ഒരുമുറം പച്ചക്കറി''പദ്ധതിക്ക് തുടക്കം കുറിച്ചു.സ്കൂ(ൾ കെട്ടിടത്തിൻറെ മട്ടുപ്പാവിൽ 170 ഓളം ഗ്രോബാഗിൽ വിവിധയിനം പച്ചക്കറി വിത്തുകൾ പാകിയായിരുന്നു ഈ പരിപാടിക്ക് തുടക്കം കുറിച്ചത് . കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് പുതുതലമുറക്ക് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കര്ഷകദിനത്തിൽ തന്നെ വിത്ത് പാകി സ്കൂൾ ഹെഡ് മിസ്ട്രസ് കലാശ്രീധർ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ സീഡ് കോ- ഓർഡിനേറ്റർ പി പ്രസീത മറ്റ് അദ്ധ്യാപകരായ എം. ശ്രീറാം, പി. ഉണ്ണികൃഷ്ണൻ നായർ ,പി.വി. വിഷ്ണു പ്രിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകി .

September 06
12:53 2017

Write a Comment