SCHOOL EVENTS

Nattumanchottil

നാട്ടുമാഞ്ചോട്ടിൽ പദ്ധതി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടുനന്മകൾ നിലനിർത്തുന്നതിന്റെ ഭാഗമായി മാതൃഭൂമി സീഡ് ആരംഭിച്ച പുതിയ സംരംഭമായ “നാട്ടുമാഞ്ചോട്ടിൽ” പദ്ധതിയുമായി മുന്നോട്ടു പോകാൻ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബ് തീരുമാനിച്ചു . നാട്ടുമാവിൻറെ സവിശേഷതകളും അവയുടെ ഗുണങ്ങളും വിദ്യാർത്ഥികളിലും ജനങ്ങളിലും എത്തിക്കുന്നതിനും അത്തരം നാട്ടുനന്മകൾ തിരിച്ചു പിടിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമത്തിൽ രാജാസും പങ്കു ചേരുകയാണ് . ഇതിൻറെ ഭാഗമായി സീഡ് അംഗങ്ങൾ അവരവരുടെ പറമ്പിലുള്ള ഗോമാവ് , ഓളമാവ്, പച്ചമധുരൻ, ഊമ്പിക്കുടിയൻ, പഞ്ചസാരമാവ്, തത്തകൊക്കൻ തുടങ്ങിയ ഇനത്തിൽ പ്പെട്ട 180 ഓളം മാവിൻ തൈകൾ ശേഖറിച്ച് സ്കൂളിൽ നാട്ടുമാവ് തൈകളുടെ നഴ്സറി ആരംഭിച്ചു. തുടർന്ന് സീഡ് അംഗങ്ങൾ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഇവ വച്ച് പിടിപ്പിക്കുന്നതാണ് . ഈ സംരംഭത്തിൻറെ ഔദ്യോഗികമായ ഉദ്ഘടാനം സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കലാശ്രീധർ സീഡ് അംഗങ്ങളിൽ നിന്നും മാവിൻ തൈകൾ ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു . സീഡ് കോ-ഓർഡിനേറ്റർ പി പ്രസീത ടീച്ചർ, മറ്റു അദ്ധ്യാപകരായ എം. ശ്രീറാം, പി. ഉണ്ണികൃഷ്ണൻ നായർ ,ടി .ഇ സുധാമണി, പി.വി. വിഷ്ണുപ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .. ,

September 06
12:53 2017

Write a Comment