SCHOOL EVENTS

Energy Programme

കാരപ്പുറം.. കാരപ്പുറം crescent യു. പി സ്‌കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഊർജ്ജോത്സവത്തിനു തുടക്കമായി. പ്രധാനാധ്യാപകൻ ശ്രീ അബ്ദുൽ കരീം ഉത്ഘാടനം ചെയ്തു. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇ. എം.സി ട്രെയിനർ എൻ.സബീല ബോധവത്കരണ ക്ലാസ്സ് നടത്തി. തുടർന്ന് വിദ്യാർത്ഥി കൾക്ക് LED ബൾബ്‌ നിർമ്മാണ പരിശീലനം നൽകി. പരിശീലനത്തിന് ട്രെയിനർ റസൽ റഹ്‌മാൻ നേതൃത്വം നൽകി. സീഡ് കോർഡിനേറ്റർ ലിനു സ്കറിയ, സുഹൈർ ടി. എം, സദ്ദാം തങ്ങൾ, അബ്ദുൽ മുജീബ് എന്നിവർ പങ്കെടുത്തു.പങ്കെടുത്ത കുട്ടികൾക്ക് ഊർജ്ജകിരൺ കൈപ്പുസ്തകവുംകരുതി വയ്ക്കാം വരും തലമുറയ്ക്കായ് എന്ന ലഘുലേഖയും വിതരണം ചെയ്തു.

September 12
12:53 2017

Write a Comment