SCHOOL EVENTS

നാട്ടുമാവിഞ്ചോട്ടില്‍

കാരപ്പുറം :കാരപ്പുറം ക്രസന്‍െറ് യു.പി സ്ക്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്‍െറയും,ഹരിതസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാട്ടുമാവിഞ്ചോട്ടില്‍ പദ്ധതിക്കു തുടക്കം കുറിച്ചു.വിദ്യാലയത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച 40 നാട്ടുമാവിന്‍ തൈകള്‍ പ്രത്യേക കവറുകളില്‍ നട്ട് വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കി അവയുടെ സംരക്ഷണം സീഡ് അംഗങ്ങള്‍ ഏറ്റെടുത്തു.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുമാവിന്‍െറ ലഭ്യത അനുസരിച്ച് നല്‍കുവാനാണ് ശ്രമം. പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുല്‍ കരീം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലിനു സ്ക്കറിയ, എന്‍.സബീല,ഉണ്ണി മൊയ്തീന്‍, ജിഷ മോള്‍, സീഡ് റിപ്പോര്‍ട്ടര്‍ ഏഞ്ചല്‍ മാര്‍ഷല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

September 12
12:53 2017

Write a Comment