SCHOOL EVENTS

Kaimattam

കാരപ്പുറം ക്രസെന്‍െറ് യു.പി സ്കൂളില്‍ ഹരിതസേനയുടേയും സീഡ് ക്ലബ്ബിന്‍െറയും നേതൃത്വത്തില്‍ സാധന കൈമാറ്റ മേള നടന്നു. സ്കൂളിലെ കുട്ടികള്‍ തങ്ങള്‍ ജൈവ കൃഷിയിലൂടെ ഉല്പാദിപ്പിച്ച സാധനങ്ങളാണ് കൈമാറ്റത്തിനായി കൊണ്ടുവന്നത്. വിവിധ കാര്‍ഷിക ഉല്പന്നങ്ങളായ പയര്‍,വെണ്ടയ്ക്ക,പടവലങ്ങ,വഴുതനങ്ങ, കറിവേപ്പില, കാന്താരി മുളക്, ചുരങ്ങ, എന്നിവയാണ് ബാര്‍ട്ടര്‍ സമ്പ്രദായത്തിനായി എത്തിച്ചത്. പഴയ കാലത്തിന്‍െറയും പങ്കുവെയ്ക്കലിന്‍െറയും നന്മ കുട്ടികളിലേക്ക് പകരുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിന്‍െറ ഈ പുനരാവിഷ്ക്കാരം വളരെയധികം വിജ്‍ഞാനപ്രദമായിരുന്നു.പ്രസ്തുത ചടങ്ങിനു പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുല്‍ കുരീം ആശംസ അറിയിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ ലിനു സ്ക്കറിയ,ശ്രീമതി. ഗിരിജാദേവി.പി.എ, ബിന്ദു.കെ, സീഡ് റിപ്പോര്‍ട്ടര്‍ കുമാരി ഏഞ്ചല്‍ മാര്‍ഷല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

September 12
12:53 2017

Write a Comment