SCHOOL EVENTS

ഓസോണ്‍ ദിനം

ഓസോണ്‍ ദിനത്തില്‍ നെടുവേലി സ്കൂളില്‍ നാട്ടുമാവുകള്‍ നട്ടു വെമ്പായം :ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതിക്ക് തണലും ഫലവുമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നാട്ടുമാവുകള്‍ നട്ടു.പരിസ്ഥിതി ക്ലബ്ബിലെയും സ്റ്റുഡന്റ് പോലീസിലെയും കുട്ടികള്‍ ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ചു.സ്കൂള്‍ വളപ്പിനു പുറമെ അമ്പതോളം കുട്ടികള്‍ക്കും മാവിന്‍ തൈകള്‍ നല്‍കി.താളി,വാഴപഴത്തി,മൂവാണ്ടന്‍,വെള്ളരി,കിളിച്ചുണ്ടന്‍, തുടങ്ങി വിവിധ തരം നാട്ടുമാവിന്‍ തൈകളാണ് കുട്ടികള്‍ ശേഖരിച്ചത്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മാവിന്‍ തൈകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി ക്ളബ്ബ്.നാട്ടുമാവിന്റെയും മാങ്ങയുടെയും സവിശേഷതകള്‍, രുചി,ഗുണം എന്നിവയെ അടിസ്ഥാനമാക്കി 'മാഞ്ചോട്ടിലെ മധുരക്കനികള്‍' എന്ന "മാങ്ങാ പതിപ്പും" കുട്ടികള്‍ തയ്യാറാക്കിത്തുടങ്ങി.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,ഒ.ബിന്ദു,കൃഷ്ണകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസും സംയുക്തമായാണ് മാവ് കൃഷി ആരംഭിച്ചത്.

September 24
12:53 2017

Write a Comment