SCHOOL EVENTS

രക്തദാന ദിനം

ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി രക്തദാന സന്ദേശം സമൂഹത്തിലും പുതിയ തലമുറയിലും എത്തിക്കുക എന്ന ലക്ഷ്യവുമായി നെടുവേലി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ കൊഞ്ചിറ,നെടുവേലി,കന്യാകുളങ്ങര പ്രദേശങ്ങളില്‍ സന്ദേശ പ്രചരണവുമായെത്തി. രക്തദാനത്തിന്റെ ലക്ഷ്യവും പ്രയോജനവും വിശദമാക്കുന്ന ലഘുലേഖ കുട്ടികള്‍ വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി .രക്തദാനത്തില്‍ താല്‍പര്യമുള്ളവരില്‍ നിന്നും വിശദവിവരങ്ങള്‍ ശേഖരിച്ച് രക്തദാന രജിസ്റ്റര്‍ തയ്യാറാക്കി.ജൂനിയര്‍ റെഡ്ക്രോസ്സ്,സ്റ്റുഡന്റ് പോലീസ് കേഡറ്റ് ,മാതൃഭൂമി സീഡ് ,മാതൃഭൂമിനന്മ എന്നിവരുടെ നേതൃത്ത്വത്തിലാണ് സന്ദേശയജ്‍ഞ പരിപാടി നടന്നത്.

September 24
12:53 2017

Write a Comment