SCHOOL EVENTS

Oorja Samrakshana Class

ഊർജ സംരക്ഷണ ബോധവൽകരണ ക്ലാസ് നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംസംരക്ഷണ ബോധ വൽക്കരണ ക്ലാസ്സ് നടത്തി. പ്രകൃതിയിൽ നിന്ന് വിവിധ രീതിയിലുള്ള ഊർജം നമുക്ക് ലഭിക്കുന്നുണ്ട്. സൗരോർജം, കൽക്കരി, പെട്രോളിയം, ജലം, എന്നിവ വിവിധ ഊർജ സ്രോതസ്സുകളാണ്. ഇവയിൽ സാധാരണ ജനസമൂഹത്തിലെ ഊർജ ഉപയോഗത്തിൽ വൈദ്യുതിക്കുള്ള പങ്കു വലുതാണ്. ഇലക്ട്രിക്കൽ സെക്ഷൻ തൃക്കരിപ്പൂർ അസിസ്റ്റന്റ് എഞ്ചിനീയർ കെ സഹജൻ ഇതിനെ കുറിച്ചു വിശദമായ ഒരു ബോധവൽകരണ ക്ലാസ്സ് നടത്തി. സ്കൂളിലെയും വീടുകളിലെയും വൈദ്യുതി ഉപയോഗത്തിൽ മിതത്വം പരിശീലിപ്പിക്കുനത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക് വളരെ പ്രധാനമാണെന്ന ബോധ്യം കുട്ടികൾക്കുണ്ടായി. "കരുതിവയ്കാം വരും തലമുറക്കായി" എന്ന തലക്കെട്ടോടുകൂടിയ ഒരു ബ്രോഷർ കുട്ടികൾക്ക് ഈ ചടങ്ങിൽ വിതരണം ചെയ്തു. തുടർപ്രവർത്തനമെന്ന നിലയിൽ ക്ലബ് അംഗങ്ങൾ ഓരോ ദിവസത്തെയും മീറ്റർ റീഡിങ് രേഖപ്പെടുത്തി എത്ര വൈദുതി ഉപയോഗം കുറക്കാൻ സാധിക്കും എന്ന് മനസിലാക്കി അത് റിപ്പോർട്ട് ചെയ്യുവാനും തുടർന്ന് ഈ സന്ദേശം സമീപ പ്രദേശങ്ങളിലുള്ള വീടുകളിൽ എത്തിക്കുവാനും തീരുമാനിച്ചു. ക്ലാസ്സിന്റെ ഭാഗമായി മെഴുകു തിരി വെട്ടത്തിൽ കുട്ടികൾ ഊർജ സംരക്ഷണ പ്രതിജ്ഞ എടുത്തു. സീഡ് കോഓർഡിനേറ്റർ പി പ്രസീത, കെ പി കേശവൻ, തങ്കമണി കെ , ബേബി ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.

October 16
12:53 2017

Write a Comment