SCHOOL EVENTS

Mara Moksham

SEED CLUB, RHSS NILESHWAR ബഹു:മുനിസിപ്പൽ ചെയർമാൻ , നീലേശ്വരം നഗരസഭ. സർ, നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറിസ്കൂളിലെ സീഡ് ക്ലബ് നടത്തിവരുന്ന പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സീഡ് അംഗങ്ങൾ മരമോക്ഷം പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ആദ്യ സംരംഭം എന്ന നിലയിൽ സീഡ് പോലീസ് നടത്തിയ സർവേയിൽ നീലേശ്വരത്തിന്റെ ഹൃദയഭാഗത് മുനിസിപ്പൽ ഓഫീസിന്റെ അടുത്തുള്ള ഗ്യാസ് ഏജൻസിയുടെ ഓഫീസിന്റെ മുൻവശം വര്ഷങ്ങളോളം തണൽ വിരിച്ചുനിൽക്കുന്ന മരമുത്തശ്ശിയുടെ നെഞ്ചിൽ ആണി അടിച്ചു പരസ്യം പതിപ്പിച്ചതായി ശ്രദ്ധയിൽ പെട്ടു. കൂടാതെ പള്ളിക്കര റെയിൽവേ ഗേറ്റിനു സമീപത്തുള്ള മരത്തിലും, പള്ളിക്കര ബസ് സ്റ്റോപ്പിന് മുൻവശമുള്ള മരത്തിലും, കരുവാച്ചേരി കാവിലമ്മ ഡ്രൈവിംഗ് സ്കൂളിന് മുൻവശത്തുള്ള മരങ്ങളിലും പരസ്യം ആണി അടിച്ചു പതിപ്പിച്ചതായി സീഡ് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. ഇത് നീക്കം ചെയ്യുന്ന്നതിനു ഞങ്ങൾ കുട്ടികൾക്ക് ചില പ്രയാസങ്ങൾ ഉണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിച്ചു അത് നീക്കം ചെയ്യാനുള്ള നടപടി നഗര സഭ എടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്ന്, വിനയത്തോടെ, അക്ഷയ് എസ് ബാബു (10-A) ( സീഡ് റിപ്പോർട്ടർ )

October 16
12:53 2017

Write a Comment