SCHOOL EVENTS

Aarogyam

ആരോഗ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കാരപ്പുറം- കാരപ്പുറം ക്രസന്‍െറ് യു.പി സ്കൂളില്‍ എം.ആര്‍ പ്രതിരോധ കുത്തിവയ്പിന്‍െറ ഭാഗമായി ആരോഗ്യ വകുപ്പും സീഡ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ പരിപാടി മൂത്തേടം പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.റെഷീന ഉത്ഘാടനം ചെയ്തു.രക്ഷിതാക്കളുടെ ഇടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചു.റുബെല്ല-മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജെ.എച്ച്.എൈ രാജേഷ് ക്ലാസ് നയിച്ചു.പ്രധാനാധ്യാപകന്‍ ശ്രീ.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എച്ച് ഉസ്മാന്‍ നന്ദി രേഖപ്പെടുത്തി.

November 09
12:53 2017

Write a Comment