SCHOOL EVENTS

Prakrithi Padanam

പ്രകൃതി പഠന ശിൽപശാല സംഘടിപ്പിച്ചു. കാരപ്പുറംക്രസൻ്റ് യു. പി സ്കൂളിൽ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രകൃതി പഠന ശില്പശാല നടത്തി.. നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം ഡയറക്ടർ ശ്രീ ജയപ്രകാശ് ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ ശ്രീ അബ്ദുൽ കരീം, പി. ടി. എ പ്രസിഡന്റ് ശ്രീ അക്ബർ ഷെരീഫ്, ശ്രീമതി എൻ സബീല,സീഡ് കോർഡിനേറ്റർ ലിനു സ്ക്കറിയ,സ്റ്റാഫ് സെക്രട്ടറി സി.എച്ച് ഉസ്മാൻ, ശ്രീ സദ്ദാം ഹുസൈൻ തങ്ങൾ, ശ്രീമതി ബിൻഷിദ എന്നിവർ നേതൃത്വം നൽകി.പ്രസ്തുത ശില്പശാലയിൽ വയറിംഗ്,പ്ലംബ്ബിംഗ് മേഖലയിൽ ശ്രീ റഷീദ് തങ്ങൾ,കാർഷിക മേഖലയിൽ പ്രദേശത്തെ കർഷകനായ ശ്രീ ജോർജ്ജ് അനുഭവം പങ്കുവച്ചു. ഈ ശില്പശാല വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും പുത്തൻ പാഠങ്ങൾ പകർന്നു നൽകി.

November 09
12:53 2017

Write a Comment