SCHOOL EVENTS

Aadharam

കാരപ്പുറം . ഓണത്തെ വരവേല്ക്കുന്നതിന് ജൈവപച്ചക്കറി തോട്ടത്തില്‍ 100 മേനി വിളയിച്ച് കാരപ്പുറം ക്രസന്‍െറ് യു.പി സ്ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റിന്‍ഷാദ്.വീട്ടുവളപ്പിലെ 10 സെന്‍െറ് കൃഷിയി‍‍‍‍ടത്തിലാണ് റിന്‍ഷാദിന്‍െറയും മാതാവിന്‍െറയും പരിശ്രമത്തില്‍ വിളവെടുപ്പ് നടക്കുന്നത് . ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നു.വിവിധ കാര്‍ഷിക ഉല്പന്നങ്ങളായ പയര്‍,വെണ്ടയ്ക്ക,പടവലങ്ങ,പാവയ്ക്ക,വഴുതനങ്ങ, കാന്താരി മുളക്, ചുരങ്ങ,വാഴ,കപ്പ,ചീര കൂടാതെ ഔഷധ സസ്യങ്ങളായ ബ്രഹ്മി,തുളസി,പനിക്കൂര്‍ക്ക,മുറിക്കൂട്ടി എന്നിവയാണ് തന്‍െറ കരവിരുതിലൂടെ കൃഷിയിടത്തില്‍ ഉല്പാദിപ്പിക്കുന്നത്. കാരപ്പുറം ക്രസന്‍െറ് യു.പി സ്കൂളിലെ സീഡ് അംഗമായ റിന്‍ഷാദ് സ്ക്കൂള്ലിലും കൃഷിയില്‍ തല്പരനാ​ണ്.കൂടാതെ മുന്തിരി വള്ളിയും ഫലം കായ്ക്കാറായി ന്ല്ക്കുന്നു.ഈ പരിശ്രമത്തിന് കാരപ്പുറം ക്രസന്‍െറ് യു.പി സ്കൂളിലെ സീഡ് ക്ലബ്ബും ഹരിത സേനയും ചേര്‍ന്ന് റിന്‍ഷാദിനെ ആദരിച്ചു.സ്കൂള്‍ വിദ്യാര്‍ത്ഥികളിലെ മികച്ച കര്‍ഷകനെ തേടി സീഡ് ക്ലബ്ബും ഹരിത സേനയും രംഗത്തിറങ്ങിയപ്പോള്‍ മുഹമ്മദ് റിന്‍ഷാദിനേക്കാള്‍ മികച്ച ഒരാളെ കണ്ടെത്താനായില്ല.

November 09
12:53 2017

Write a Comment