SCHOOL EVENTS

ദശപുഷ്പോദ്യാനം

ദശപുഷ്പോദ്യാനം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സരസ്വതി വിദ്യാലയയിൽ പ്രവർത്തിച്ചുവരുന്ന സീഡ് ക്ളബിന്റെ ആഭിമുഖ്യത്തിൽ 2017 - 7 ന് സരസ്വതി വിദ്യാലയ അങ്കണത്തിൽ "ദശപുഷ്പോദ്യാനം'' പദ്ധതിക്ക് നാന്ദി കുറിച്ചു. ക്ഷണിക്കപ്പെട്ട അതിഥിയായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റായ ഡോ. മാത്യു ഡാൻ ദശപുഷച്ചെടികൾ നട്ടുകൊണ്ടാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. മൺമറഞ്ഞു പൊയ്ക്കൊണ്ടിരുന്ന ദശപുഷ്പങ്ങളുടെ പ്രാധാന്യത്ത്തെക്കുറിച്ചു ക്ളാസ്സെടുത്ത അദ്ദേഹം പവർ പോയിന്റ് പ്രസേൻറ്റേഷനിലൂടെ കുട്ടികൾക്ക് ദശപുഷ്പങ്ങളേതെല്ലാമാണെന്നും പരിചയപ്പെടുത്തി. സരസ്വതി വിദ്യാലയ ജനറൽ സെക്രട്ടറി ശ്രീമതി ദേവി മോഹൻ, പ്രിൻസിപ്പൽ ശ്രീമതി ശൈലജ ഓ.ആർ എന്നിവരും മറ്റ് സീഡ് ക്ളബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

November 26
12:53 2017

Write a Comment