SCHOOL EVENTS

മാലൂര്‍ പനക്കളം ക്ഷേത്രപരിസരത്ത് സീഡ്ക്ലബ് ഔഷധത്തോട്ടം വച്ചു പിടിപ്പിച്ചു.

മാലൂര്‍. പനക്കളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് ട്രസ്റ്റി ബോര്‍ഡിന്‍റെയും ക്ഷേത്രനവീകരണക്കമ്മിറ്റിയുടെയും സഹകരണത്തോടെ മാലൂര്‍ യു പി സ്കൂളിലെ സീഡ് അംഗങ്ങള്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു.പ്രഥമാധ്യാപകന്‍ ടി വി മാധവന്‍ അധ്യക്ഷത വഹിച്ചു.മാലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി കെ ഷിജു ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി ബോര്‍ഡ് അംഗം കാരായി പ്രേമാന്ദ്,കാനാടന്‍ മനോഹരന്‍,കൂട്ട പവിത്രന്‍,സി വിജേഷ്,കല്ലേരി ബാബു,സീഡ് കോര്‍ഡിനേറ്റര്‍ സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

December 03
12:53 2017

Write a Comment