Memoirs

ഓർമകളുടെ വേരുകൾ

മഴ നനഞ്ഞ സായാഹ്നങ്ങളിലും , സന്ധ്യകളിലും കണ്ണഞ്ചിപ്പിക്കുന്ന മിന്നലിന്റെ, ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ നട്ട എണ്ണമറ്റ മരങ്ങൾ..
വഴിയോര മരങ്ങളെ ആരും കാണാതെ നടന്നു ഞങ്ങൾ നനച്ചിരുന്നത്..
പതിച്ചു കൊടുത്ത അവകാശങ്ങൾ ആവേശത്തോടെ ഏറ്റു വാങ്ങി, നട്ടവരെക്കാൾ ഉയരത്തിൽ വേഗത്തിൽ , കരുത്തോടെ കെടുതികളെ അതിജീവിച്ചു, വളർന്നുയർന്നു പന്തലിച്ചു നില്കുന്ന ഇന്നത്തെ കാഴ്ച.. അതിന്റെ സന്തോഷം എങ്ങനെ വിവരിക്കാനാണ്‌..
തുടർന്ന് ഓരോരുത്തരും വെവ്വേറെ നട്ടുവളർത്തിയ ഹരിത ഭംഗികൾ..
ഞങ്ങളും ഭൂമിയുടെ അവകാശികളാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദൃശ്യ വിസ്മയങ്ങൾ..
അവ നല്കുന്ന ആത്മ വിശ്വാസം.ചെറുതല്ല.
അക്കാലത്താണല്ലോ ഞാറ്റു വേലകളെ കുറിച്ച് ആദ്യം പഠിച്ചത്,
പെരുമഴക്കാലങ്ങൾ സ്വപ്‌നങ്ങൾ ആയതിൽ ദുഖിച്ചത്....
ആഗോള താപനത്തെ വിശകലനം ചെയ്തു ഒടുവിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചറിഞ്ഞു പകച്ചു പോയത്..
എന്റെയാണീ ഭൂമി, എന്റെ മാത്രം എന്ന് ഉദ്ഘോഷിച്ച മനുഷ്യന്റെ ആസുര ഭാവങ്ങൾക്ക് എതിരെ പടപൊരുതാൻ, മണ്ണിലേക്കിറങ്ങാൻ, മണ്ണിനേയും മനുഷ്യനെയും ഭൂമിയേയും സ്നേഹിക്കാൻ കഴിയുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഒട്ടേറെ അവസരങ്ങൾ ഒരുക്കിക്കൊണ്ട് മാതൃഭൂമി സീഡിന്റെ പങ്കാളികൾ ആവാൻ കഴിഞ്ഞതിൽ അഭിമാനിച്ചത്.. എല്ലാം വീണ്ടും ഓര്‍മ്മകളുടെ വേരുകൾ നീണ്ടു പോവുകയാണ്..

ശ്രീദേവി ടീച്ചര്‍
HDPSEMS, എടത്തിരിഞ്ഞി
തൃശ്ശൂര്‍

December 14
12:53 2015

Write a Comment