SEED News

ശങ്കരവിലാസം യു.പി. സ്‌കൂളില്‍ വിഷുവിന് വിഷരഹിത പച്ചക്കറി


കാഞ്ഞിരോട്: മുണ്ടേരി കൃഷിഭവന് കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂള്‍, സീഡ് ക്ലബ്, കാര്‍ഷിക ക്ലബ് എന്നിവയുടെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തി. പാട്ടത്തിനെടുത്ത 25 സെന്റ് വയലില്‍ ജൈവ പച്ചക്കറി കൃഷിയാണ് നടത്തിയത്.
 വിഷുവിന് വിഷരഹിത പച്ചക്കറി സ്‌കൂളിലെ ഓരോ കുട്ടിയുടെയും വീട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണന്‍, സി.എം.അശോകന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.വി.സരീഷ്, തേജസ്, പ്രണവ്, രൂപേഷ്, ഷൗക്കത്തലി, ശ്രീനിവാസന്‍ എന്നിവരും വിദ്യാര്‍ഥികളായ അക്ഷര, അശ്വതി, ഹൃദ്യ, അര്‍ജുന്‍, ആരോമല്‍, അനയ്, ഹേമന്ദ്, കാശിനാഥന്‍ എന്നിവരും നേതൃത്വം നല്കി.




February 09
12:53 2016

Write a Comment

Related News