reporter News

യാത്രാദുരിതം പരിഹരിക്കണം


വെള്ളാപ്പില് മുക്ക്: വെള്ളാപ്പില് മുക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല് യാത്ര ദുരിതമായി. മുഖ്യമന്ത്രി ഇതുവഴി വന്നപ്പോള് റോഡിലെ കുഴികള് അടച്ചിരുന്നു. മഴ പെയ്തപ്പോള് റോഡ് വീണ്ടും പഴയപടിയായി. റോഡിന്റെ ഓട മണ്ണും മാലിന്യങ്ങളും നിറഞ്ഞു. മഴ പെയ്യുമ്പോള് വെള്ളമൊഴുകുന്നത് റോഡിലൂടെയാണ്. റോഡും കുഴിയും തിരിച്ചറിയാനാകാതെ പലരും അപകടത്തില്‌പ്പെടുന്നു. റോഡ് നന്നാക്കി പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കണം.  
 നിജിത ജെ.എന്, സെറിന് ഇംസാദ്, എട്ടാം ക്ലാസ് 

February 09
12:53 2016

Write a Comment