reporter News

ഇതിന് കാരണം തീക്കാറ്റോ അതോ അമ്ല മഴയോ?

 പരിസ്ഥിതിക്ക് വിഘാതമായി ആലപ്പാട് പഞ്ചായത്തിലും വൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത തീക്കാറ്റ് പ്രതിഭാസം ആലപ്പാട് പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപകമായി കാണുന്നു. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരി ക്കുകയാണ്. ആദ്യം തീക്കാറ്റ് എന്നും പിന്നീട് അമ്‌ള മഴയാണ് ഇതിന് കാരണമെന്നാണ് വാര്‍ത്തകള്‍ വന്നത്. കാരണം എന്താണ് എന്ന വ്യക്തമാകാത്ത സാഹചര്യമാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. എന്തായാലും പ്രകൃതിയെ നശിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് കാരണം ഉടന്‍ കണ്ടെത്തിയാല്‍ മാത്രമേ വ്യ ക്ഷങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. പ്രകൃതിയുടെ സംരക്ഷകരാണ് വൃക്ഷങ്ങള്‍ ,പ്രകൃതിയെ നശിപ്പിക്കുന്ന പ്രതിഭാസങ്ങള്‍ കൂടിവരികയാണ്. കുഴിത്തുറ സ്‌കൂളിന്റെ പരിസര പ്രദേശങ്ങളില്‍ വ്യാപകമായി ഈ പ്രതിഭാസം കാണുന്നുണ്ട്. സ്‌കൂളിലെ സീഡ് ക്ലബ് പ്രവര്‍ത്തകര്‍ ഇതിനേക്കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.
Anakha Anil
SEED Reporter
GfHS KUZITHURA

February 11
12:53 2016

Write a Comment