SEED News

പൂഴിക്കാട് ഗവ. യു.പി.സ്‌കൂളില്‍ വിളവെടുപ്പുത്സവം

പന്തളം: പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നട്ടുവിളയിച്ച ശീതകാല പച്ചക്കറിയിനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ വിളവെടുപ്പു നടത്തി. 
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുധേഷ് വി.ജോണ്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ബി.ലാല്‍ അധ്യക്ഷത വഹിച്ചു. 
മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡു നേടിയ ജോര്‍ജിയെ പ്രഥമാധ്യാപകന്‍ ആദരിച്ചു. അധ്യാപകന്‍ കൃഷ്ണന്‍ നായര്‍ ആശംസയര്‍പ്പിച്ചു.

February 11
12:53 2016

Write a Comment

Related News