SEED News

ഗ്രീന്‍ പ്രോട്ടോക്കോളില്‍ പങ്കെടുത്ത 'സീഡ്' പ്രവര്‍ത്തകര്‍ക്ക് ആദരം

കോട്ടയം: ജില്ലാ കലോത്സവത്തില്‍ കേരള ശുചിത്വമിഷന്‍ നടപ്പാക്കിയ 'ഗ്രീന്‍ പ്രോട്ടോക്കോള്‍' പദ്ധതിയില്‍ പങ്കാളികളായ സീഡ് പ്രവര്‍ത്തകര്‍ക്ക് ആദരം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ജില്ലാ കലോത്സവം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതുകൂടാതെ കലോത്സവത്തിന് വേദിയൊരുക്കിയ സ്‌കൂളുകളിലെ ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.എസ്.എസ്. പ്രവര്‍ത്തകരടക്കമുള്ളവര്‍ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ ഒപ്പമുണ്ടായിരുന്നു.
അസി.കളക്ടര്‍ ദിവ്യ എസ്.അയ്യരില്‍നിന്ന് സീഡ് അംഗങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കളക്ടര്‍ യു.വി.ജോസ് സമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. ശുചിത്വമിഷന്‍ എ.ഡി.സി. ഷിനോ പി.എസ്, അസി.കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

February 11
12:53 2016

Write a Comment

Related News