environmental News

ഏരഞ്ഞിമങ്ങാട് ജി യു പി സ്കൂൾ വിശിഷ്ട ഹരിത വിദ്യാലയം

കോഴിക്കോട്: പ്രകൃതിയെ വണങ്ങാനും അടുത്ത തലമുറക്കായി പരിക്കേൽക്കാതെ അതിനെ കാത്തുരക്ഷിക്കുവാനും വേണ്ടി വിദ്യാർത്ഥികളെ സജ്ജരാക്കാൻ മാതൃഭുമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2015-16 വർഷത്തെ ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരം മലപ്പുറം ജില്ലയിലെ ഏരഞ്ഞിമങ്ങാട് ജി യു പി സ്കൂൾ കരസ്ഥമാക്കി. വിജയിച്ച സ്കൂളിനു ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം പാലക്കാട്‌ ജില്ലയിലെ ചെറുമുണ്ടശ്ശേരി എ യു പി സ്കൂളിനും മൂന്നാം സ്ഥാനം ഏറണാകുളം ജില്ലയിലെ ഈസ്റ്റ്‌ മാറാടി ഗവ വി എച് എസ് സ്കൂളിനുമാണ്. വിജയികൾക്ക് യഥാക്രമം 75000 രൂപയുടെയും 50000 രൂപയുടെയും കാഷ് അവാർഡുകളും പ്രശസ്തിപത്രവും ട്രോഫിയും ലഭിക്കും.

March 28
12:53 2016

Write a Comment