SEED News

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം മുള്ളേരിയ ജി.വി.എച്ച്.എസ്.എസ്സിന്


കാസര്‌കോട്: പച്ചപ്പിന്റെ പന്തല് തീര്ത്ത കുട്ടിക്കര്ഷകര്ക്ക് അംഗീകാരവുമായി സീഡ് പുരസ്‌കാരങ്ങള് പ്രഖ്യാപിച്ചു. കാസര്‌കോടിന്റെ മണ്ണില് പൊന്നുവിളയിച്ചതിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം മുള്ളേരിയ ജി.വി.എച്ച്.എസ്.എസിനാണ്. പരിസ്ഥിതിയെ ഹൃദയത്തോടുചേര്‍ത്തു കാത്തതിന് കുഞ്ഞുകൂട്ടുകാരും സമ്മാനങ്ങള്ക്ക് അര്ഹരായി. 
  കാസര്‌കോട് വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയം പുരസ്‌കാരത്തില് ഒന്നാം സ്ഥാനം മൊഗ്രാല് പുത്തൂര് ജി.എച്ച്.എസ്.എസിനാണ്. രണ്ടാം സ്ഥാനം കാസര്‌കോട് മഡോണ എ.യു.പി.എസിനും മൂന്നാം സ്ഥാനം കുമ്പള എസ്സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുമാണ്. 
മുന്നാട് ജി.എച്ച്.എസ്, കാസര്‌കോട് സി.പി.സി.ആര്.ഐ. കേന്ദ്രീയവിദ്യാലയ നമ്പര് ഒന്ന്, വിദ്യാനഗര് കേന്ദ്രീയ വിദ്യാലയ നമ്പര് രണ്ട്, ജി.എച്ച്.എസ്.എസ്. ചെമ്മനാട് എന്നിവയ്ക്കാണ് പ്രോത്സാഹന സമ്മാനങ്ങള്. കാസര്‌കോട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര് കോ ഓര്ഡിനേറ്ററായി കേന്ദ്രീയവിദ്യാലയ രണ്ടിലെ ടി.ഗോപാലനെ തിരഞ്ഞെടുത്തു. 
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയ പുരസ്‌കാരത്തില് ഒന്നാം സ്ഥാനം പിലിക്കോട് സി.കെ.എന്.എസ്. ജി.എച്ച്.എസ്.എസിനാണ്. രണ്ടാം സ്ഥാനം പെരിയ ജവഹര് നവോദയ വിദ്യാലയത്തിനും മൂന്നാം സ്ഥാനം വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസിനുമാണ്. 
അരയി ജി.യു.പി.എസ്, ചെറുപനത്തടി സെന്റ് മേരീസ് ഇ.എം.എച്ച്.എസ്, തച്ചങ്ങാട് ജി.എച്ച്.എസ്, മേലങ്കോട്ട് എ.സി.കെ.എന്.എസ്. ജി.യു.പി.എസ്, കരിച്ചേരി ജി.യു.പി.എസ്, കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകള്ക്കാണ് പ്രോത്സാഹന സമ്മാനങ്ങള്. എല്.പി. വിഭാഗത്തിലെ പ്രത്യേക പുരസ്‌കാരത്തിന് തൃക്കരിപ്പൂര് കൂലേരി ജി.എല്.പി.എസ്സും തിരഞ്ഞെടുക്കപ്പെട്ടു. 
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര് കോ ഓര്ഡിനേറ്ററായി കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസിലെ ഒ.എം.അജിത്തിനെ തിരഞ്ഞെടുത്തു. ജെം ഓഫ് സീഡ് പുരസ്‌കാരത്തിന് മൊഗ്രാല് പുത്തൂരിലെ ജി.മയൂര്, അജാനൂര് ഇഖ്ബാല് എച്ച്.എസ്.എസിലെ മുഹമ്മദ് ഉബൈസും അര്ഹരായി. 


April 01
12:53 2016

Write a Comment

Related News