SEED News

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്


കണ്ണൂര്‍: ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സീഡ് വിദ്യാലയത്തിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരത്തിന് കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹരായി. സീഡിന്റെ നീല വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരവും കൂത്തുപറമ്പ് എച്ച്.എസ്.എസ്. നേടി. 201516 വര്‍ഷത്തെ മാതൃഭൂമി സീഡ് പദ്ധതിയില്‍ വിജയികളായവരുടെ പേരുകള്‍ ചുവടെ കൊടുക്കുന്നു.
കണ്ണൂര്‍ വിദ്യാഭ്യാസജില്ലഒന്നാം സമ്മാനം: വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍, രണ്ടാംസമ്മാനം: പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്നാംസമ്മാനം:  എടക്കാട് പെര്‍െഫക്ട് ഇംഗ്ലീഷ് സ്‌കൂള്‍.
ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍: പി.പി.ജയശ്രീ (പാലോട്ടുവയല്‍ ആര്‍.കെ.യു.പി. സ്‌കൂള്‍), ജെം ഓഫ് സീഡ്: കെ.വി.അനുശ്രീ (വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍) പ്രോത്സാഹന സമ്മാനം: കക്കാട് അമൃത വിദ്യാലയം, പാലോട്ടുവയല്‍ ആര്‍.കെ.യു.പി. സ്‌കൂള്‍, വാരം യു.പി. സ്‌കൂള്‍, മക്രേരി ശങ്കരവിലാസം ജി.പി.യു.പി. സ്‌കൂള്‍, ആനയിടുക്ക് എച്ച്.ഐ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കിഴുത്തള്ളി ഈസ്റ്റ് യു.പി. സ്‌കൂള്‍
തലശ്ശേരി വിദ്യാഭ്യാസജില്ല: ഒന്നാം സമ്മാനം: മാങ്ങാട്ടിടം യു.പി. സ്‌കൂള്‍, രണ്ടാംസമ്മാനം: കാടാങ്കുനി യു.പി. സ്‌കൂള്‍, മൂന്നാംസമ്മാനം: സി.ഇ.ഭരതന്‍ ജി.എച്ച്.എസ്.എസ്. മാഹി. ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍: കെ.സജീവ്കുമാര്‍ (മാലൂര്‍ യു.പി. സ്‌കൂള്‍). പ്രോത്സാഹന സമ്മാനം: സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂള്‍, മാലൂര്‍ യു.പി. സ്‌കൂള്‍, കല്ലൂര്‍ ന്യൂ യു.പി. സ്‌കൂള്‍, മുതിയങ്ങ ശങ്കരവിലാസം യു.പി. സ്‌കൂള്‍, മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഇരിട്ടി വാഴുന്നവേഴ്‌സ് യു.പി. സ്‌കൂള്‍.
തളിപ്പറമ്പ് വിദ്യാഭ്യാസജില്ലഒന്നാംസമ്മാനം: കൊട്ടില ജി.എച്ച്.എസ്.എസ്., രണ്ടാംസമ്മാനം: കെ.കെ.എന്‍.പരിയാരം സ്മാരക ജി.വി.എച്ച്.എസ്.എസ്. പരിയാരം, മൂന്നാംസമ്മാനം: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍. ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍: കെ.രവീന്ദ്രന്‍ (ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍) ജെം ഓഫ് സീഡ്: എ.കെ.നിമിഷ (ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍), കെ.വി.ഹൃഷികേശ് (പയ്യന്നൂര്‍, ആര്‍ഷ വിദ്യാലയം). പ്രോത്സാഹനസമ്മാനം: മാത്തില്‍ ഗവ. എച്ച്.എസ്.എസ്., നരിക്കോട് ജി.എന്‍.യു.പി. സ്‌കൂള്‍, കുഞ്ഞിമംഗലം ഗോപാല്‍ യു.പി. സ്‌കൂള്‍, നെരുവമ്പ്രം യു.പി. സ്‌കൂള്‍, ഏഴോം ജി.എം.യു.പി. സ്‌കൂള്‍, പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. എല്‍.പി. വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം നേടിയ വിദ്യാലയങ്ങള്‍: നണിയൂര്‍ നമ്പ്രം മാപ്പിള എ.എല്‍.പി. സ്‌കൂള്‍, തിരുമേനി എസ്.എന്‍.ഡി.പി. എ.എല്‍.പി. സ്‌കൂള്‍.
കോളേജ് വിഭാഗത്തിലുള്ള പ്രത്യേക പുരസ്‌കാരം കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിനാണ്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് ഏറ്റുകുടക്ക എ.യു.പി.എസ്. അര്‍ഹരായി. 







April 01
12:53 2016

Write a Comment

Related News