reporter News

റ്റി.എസ്.കനാല്‍ സംരക്ഷിക്കണം

ചെറിയഴീക്കല്‍: നദികള്‍ നാടിന്റെ രക്തക്കുഴലുകളാണ് അവ നശിപ്പിക്കാന്‍ പാടില്ല, ഇത് പാഠപുസ്തകത്തില്‍ മാത്രമൊതുങ്ങുകയാണോ?
 ചെറിയഴീക്കല്‍, മുക്കാലുവട്ടത്ത് ഗണപതിക്ഷേത്രത്തിന് തെക്ക് കിഴക്ക്‌വശം റ്റി.എസ്.കനാല്‍ തികച്ചും മലിനമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.  വീടുകളില്‍നിന്നും, സെപ്റ്റിക് ടാങ്കുകളില്‍ നിന്നും അറവുശാലകളില്‍നിന്നുമുള്ള  മാലിന്യങ്ങളാണ്  റ്റി.എസ്. കനാലിലേക്ക്  തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്.  പാഴ്‌വസ്തുക്കളായിട്ട് ലോകത്ത് ഒന്നുമില്ലെന്ന് അറിയാമെങ്കിലും  ദിനംപ്രതി കനാലിലേക്ക് വന്നടിയുന്ന മാലിന്യങ്ങളുടെ  അളവ്  കൂടുന്നതുമൂലം കൊതുകുശല്ല്യത്തിനും അതുവഴി പകര്‍ച്ചവ്യാധിക്കും കാരണമാകുന്നു. 
 ജലം ജീവന് ആധാരമാണ്. അതു മലിനമാക്കാതിരിക്കുക.   റ്റി.എസ്.കനാലിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് മറക്കാതിരിക്കുക.  

ആരതി എസ്.,  സീഡ് റിപ്പോര്‍ട്ടര്‍
ജി.വി.എച്ച്.എസ്.എസ് ചെറിയഴീക്കല്‍ 
കരുനാഗപ്പള്ളി

April 07
12:53 2016

Write a Comment