environmental News

കടുവകളുടെ എണ്ണത്തിൽ വർധന

കാട്ടിലെ രാജാവ്‌ സിംഹമാണെങ്കിൽ കാട്ടിലെ കിരീടം വെക്കാത്ത രാജാവാണ്‌ കടുവ. കടുവയുടെ വന്യമായ സൗന്ദര്യം ഇഷ്ടപെടാത്ത ആരും ഉണ്ടാവാൻ ഇടയില്ല. എന്നാൽ കഴിഞ്ഞ നൂറു വർഷങ്ങളായി ലോകത്തെ കടുവകളുടെ എണ്ണത്തിൽ അപകടകരമായ കുറവാണ് വന്നുകൊണ്ടിരുന്നത്‌. എന്നാൽ ഈ നൂറു വർഷത്തിൽ ആദ്യമായി കടുവയുടെ എണ്ണത്തിൽ വർധനവ്‌ വന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
2010 ൽ നടത്തിയ കണക്കെടുപ്പിൽ 3200 കടുവകളാണ് ലോകത്താകമാനം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്തുള്ള കടുവയുടെ എണ്ണം 3890 ആയി വർധിച്ചിരിക്കുന്നു. ഇതിൽ തന്നെ 2226 എണ്ണം നമ്മുടെ രാജ്യത്താണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. കണക്കെടുപ്പ് പുറത്തുവിട്ടത്  വേൾഡ് വൈൽഡ്‌ ലൈഫ് ഫണ്ട്‌, ഗ്ലോബൽ ടൈഗേർ ഫോറം എന്നിവരാണ്. 2022 ഓടെ കടുവകളുടെ എണ്ണം 6400 ആക്കി വർധിപ്പിക്കുക എന്നതാണ് ഇതിന്റെ അടുത്ത ഘട്ടം.
1900 ൽ ഒരു ലക്ഷത്തോളം കടുവകൾ ഉണ്ടായിരുന്നതിൽ 97 ശതമാനത്തോളം കടുവകളും ഈ കഴിഞ്ഞ 116 വർഷത്തിനുള്ളിൽ  നശിച്ചു കഴിഞ്ഞു. സർക്കാരും  ജനങ്ങളും ഒരുമിച്ചു ചേർന്നുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഈ വന്യസൗന്ദര്യം അന്യം നിന്ന് പോവാതെ കാക്കാനാകൂ.

April 13
12:53 2016

Write a Comment