SEED News

സീഡിന്റെ കൂട്ടുകാര്‍ക്ക് അവധിക്കാലവും ശുചീകരണകാലം



കൂത്തുപറമ്പ്: കളിച്ചുതിമര്‍ക്കേണ്ട അവധിക്കാലത്ത് വേനല്‍ച്ചൂടുപോലും വകവെക്കാതെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയാണ് തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍.
 പാച്ചപ്പൊയ്ക, ഓലായിക്കര, കൈതേരി, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെ വീടുകളില്‍നിന്നും വഴിയോരങ്ങളില്‍നിന്നും ഉപയോഗശൂന്യമായ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയാണിവര്‍. 
പിന്നീട് വലിയവെളിച്ചത്തെ വ്യവസായ വികസനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്‌ളാസ്റ്റിക് റീസൈക്‌ളിങ് കേന്ദ്രമായ നിമ പ്‌ളാസ്റ്റിക് എന്ന സ്ഥാപനത്തിന് സൗജന്യമായി കൈമാറും.
 മൂന്നുദിവസംകൊണ്ട് 118 കിലോഗ്രാം പ്‌ളാസ്റ്റിക് മാലിന്യമാണ് ഇവര്‍ ശേഖരിച്ച് വലിയവെളിച്ചത്ത് എത്തിച്ചത്. 
ഗ്രാമീണ റോഡുകളില്‍ വലിെച്ചറിഞ്ഞ പെറ്റ് ബോട്ടിലുകള്‍ ദിവസംതോറും കൂടിവരുന്നതായി അവര്‍ പറയുന്നു. 118 കിലോ പ്‌ളാസ്റ്റിക്കില്‍ 69 കിലോ ഇത്തരത്തിലുള്ള േബാട്ടിലുകളാണ്. 
പ്‌ളാസ്റ്റിക് ശേഖരണത്തിന് പ്രേമന്‍ ഓലായിക്കര, രാജന്‍ വേങ്ങാട്, സുനേഷ് വി.വി., സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍, വിദ്യാര്‍ഥികളായ സ്വീറ്റി സുന്ദര്‍, വര്‍ണാരാജ്, ആരതി, സഞ്ചയ്, വൈഷ്ണവ്, ഇര്‍ഷാദ്, ശ്രീരാഗ്, ഷാനിദ് എന്നിവര്‍ നേതൃത്വം നല്കി.






April 16
12:53 2016

Write a Comment

Related News