reporter News

പ്ലാസ്റ്റിക് മുക്തമാക്കാം റെയില്വേ സ്റ്റേഷന്


പ്ലാസ്റ്റിക് മുക്തമാക്കാം റെയില്വേ സ്റ്റേഷന്
 അഭയ് രാജ്, സീഡ് റിപ്പോര്ട്ടര്
ചെവ്വള്ളൂര് സെന്റ് ജോര്ജ് വി.എച്ച്.എസ്.എസ്.
 
 കുണ്ടറ: കൂടിവരുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കാന് വിദ്യാര്‍ഥികള്‍ റെയില്വേ അധികൃതര്ക്ക് നിവേദനം നല്കി. ചൊവ്വള്ളൂര് സെന്റ് ജോര്ജ് വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് അംഗങ്ങളാണ് കുണ്ടറ റെയില്വേ അധികൃതര്ക്ക് നിവേദനം നല്കിയത്.
  ആഗസ്റ്റ് 15ന് റെയില്വേ സ്റ്റേഷന് സന്ദര്ശിച്ചപ്പോള് പ്ലാസ്റ്റിക് മാലിന്യങ്ങള് കൂടിവരുന്നതായി കുട്ടികള്ക്ക് കാണാന് കഴിഞ്ഞു. സീഡ് ക്‌ളബ് അംഗങ്ങള് ഇതിനെക്കുറിച്ച് അന്വേഷിച്ചു. ട്രെയിനുകളില് വേസ്റ്റ് ബിന് ഇല്ലാത്തതാണ് കാരണമെന്ന് മനസ്സിലായി. യാത്രക്കാര് പ്ലാസ്റ്റിക് കവറുകള്, കുപ്പികള് തുടങ്ങിയവ ഉപയോഗിച്ചശേഷം വലിച്ചെറിയുകയാണ്. റെയില്വേ സ്റ്റേഷനിലും ആവശ്യമായ വേസ്റ്റ് ബിന് ഇല്ല.
 ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം സമര്പ്പിച്ചത്.  
   

April 25
12:53 2016

Write a Comment