reporter News

ഉപയോഗിച്ച സിറിഞ്ചുകള് പൊതുവഴിയില്


 
സിജ എസ്. പിള്ള, സീഡ് റിപ്പോര്ട്ടര്
 ജി.ജി.എച്ച്.എസ്., ചവറ  
ചവറ: ഉപയോഗിച്ച സിറിഞ്ച് ഉള്‌പ്പെടെയുള്ള മാലിന്യങ്ങള് പൊതുനിരത്തിനടുത്ത് തള്ളിയിരിക്കുന്നു. ചവറ കെ.എം.എം.എല്ലിന് മുമ്പിലെ റോഡിലാണ് ഇത് കാണാന് കഴിഞ്ഞത്. കെ.എം.എം.എല്ലിന്റെ സ്‌പോഞ്ച് പ്ലാന്റ് ഗേറ്റിനും അതിന് തൊട്ടടുത്തുള്ള വാച്ച് ടവറിനും ഇടയില് റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് ഉപയോഗിച്ച സിറിഞ്ച് സൂചിയുള്‌പ്പെടെ തള്ളിയത്. വഴിയാത്രക്കാര്ക്ക് മാരകരോഗം പിടിപെടാന് വേറെ കാരണം വേണോ. 
 ഇത് ഇവിടെ തള്ളിയവരെ കണ്ടെത്തണം. രാത്രികാല പട്രോളിങ് ശക്തമാക്കണം. കെ.എം.എം.എല്ലിന്റെ തെക്കുനിന്ന് മെയിന് ഗേറ്റിലേക്കും അവിടെനിന്ന് തെക്കേ ഗേറ്റിലേക്കും മുടങ്ങാതെ പട്രോളിങ് നടത്തിയാല് മാലിന്യം തള്ളുന്നത് തടയാന് കഴിയും.  
 

April 25
12:53 2016

Write a Comment