environmental News

ലോകത്തിലെ ഏറ്റവും വലിയ തവളകള്‍ എത്ര വലുതാണ് ?

ചെറുതെങ്കിലും വലുത്...! ഗോലിയാത്ത് എന്ന പേരില്‍നിന്നു തന്നെ ഇതു  മനസ്സിലാക്കാം. കാര്യം ചെറുതാണെങ്കിലും സംഗതി വളരെ വലിയതാണെന്ന്. ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ തവളയുടെ പേരും ഗോലിയാത്ത് ഫ്രോഗ് എന്നാണ്. 

പ്രായപൂര്‍ത്തിയായ ഒരു ഗോലിയാത്ത് ഫ്രോഗിന്റെ നീളം 32 സെന്റി മീറ്റര്‍ വരെയാകാം. കൂടാതെ 3.25 കിലോ ഗ്രാം ഭാരവും ഉണ്ടാകും. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ കാമറൂണിലും ഇക്വറ്റോറിയയിലുമായി താരതമ്യേന ചെറിയ ആവാസ ശ്രേണിയിലാണ് ഈ തവളവംശം കഴിയുന്നത്. സാധാരണമായി ഗോലിയാത്ത് ഫ്രോഗ് പുഴകളിലാണ് കണ്ടുവരുന്നത്. തവളകള്‍ക്കു പ്രിയം നദീതടങ്ങളിലെ ഈര്‍പ്പമുള്ള പ്രദേശങ്ങളാണ്്. ഗോലിയാത്ത് ഫ്രോഗ് മുട്ടയിട്ട് മുട്ട വിരിയാന്‍ 85 മുതല്‍ 95 ദിവസം വരെയാകും.

പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ഒപ്പം ഭക്ഷണത്തിനായ വേട്ടയാടുന്നതും ഈ വലിയ തവളയുടെ വംശനാശത്തിലേക്കാണ് നയിക്കുന്നത്. ഇക്വറ്റോറിയ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 300 ഗോലിയാത്ത് ഫ്രോഗുകള്‍ വിദേശ രജ്യങ്ങളിലേക്ക് കടത്തപ്പെടുന്നുണ്ട്. കൂടാതെ തവളകളെ വളര്‍ത്തുന്നവരും കൂടുതലാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍.) കണക്കുകള്‍ പ്രകാരം  50% ഗോലിയാത്ത് ഫ്രോഗുകളും തൊണ്ണൂറുകളില്‍ ഇല്ലാതായിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: San Diego Zoo Animals

April 26
12:53 2016

Write a Comment